BreakingKeralaLOCALOthers

വെയ്റ്റിങ് ഷെഡ് പൊളിച്ചു മാറ്റുന്നത് വിവാദമാകുന്നു

ജ്വവല്ലറിയുടെ മുന്‍ഭാഗത്തേക്ക് ബസ് ഷെല്‍ട്ടര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നതല്ലാതെ കുറയുകയില്ല.

അങ്കമാലി : പൊരി വെയിലത്ത് നിന്ന് ബാസ് കാത്ത് നില്‍ക്കേണ്ട ഗതികേടില്‍ യാത്രക്കാര്‍. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് ഷെല്‍ട്ടര്‍ പൊളിച്ച് മാറ്റിയതില്‍ യാത്രക്കാര്‍ രോഷത്തില്‍. പഴയ മുന്‍സിപ്പല്‍ ഓഫീസിന് എതിര്‍വശത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍പിലെ ബസ് കാത്തു നില്‍പ്പ് കേന്ദ്രം ഇനി ഓര്‍മ്മകളില്‍ മാത്രം. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അശാസ്ത്രീയമായി നിര്‍മ്മിച്ച ഈ ബസ് ഷെല്‍ട്ടര്‍ അങ്കമാലിയില്‍ ഗതാഗത കുരുക്ക് വര്‍ദ്ധിപ്പിക്കുവാന്‍ ഇടവരുത്തിയിട്ടുണ്ട്. തറനിരപ്പ് ഏറെ ഉയര്‍ത്തിയും ഫുട്ട്പാത്ത് തടസപ്പെടുത്തിയും റോഡിലേക്ക് തള്ളി നില്‍ക്കും വിധത്തില്‍ നിര്‍മ്മിച്ചതു മൂലം ഇവിടെ യാത്രക്കാര്‍ക്ക് വലിയ തോതില്‍ പ്രയാസം നേരിട്ടിരുന്നു. ദേശീയപാതയില്‍ അല്‍പ്പം വീതിയുള്ള ജോസ് ജ്വവല്ലറിയ്ക്ക് മുന്‍പില്‍ ആയിരുന്നു ബസ് സ്റ്റോപ്പ് അനുവദിച്ചിരുന്നത്. എന്നാല്‍ ഇവിടെ കടയുടമകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് അനുയോജ്യമല്ലാത്ത സ്ഥലത്ത് ബസ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കേണ്ടി വന്നത്. ഇത് പൊളിച്ചു മാറ്റുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റി, പോലീസ്, നഗരസഭ, മോട്ടോര്‍വാഹനവകുപ്പ് തുടങ്ങിയ അധികാരികള്‍ക്ക് പ്രൈവറ്റ് ബസ് ഒപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അങ്കമാലി യൂണിറ്റ് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. അതേസമയം, ബാങ്കിന് വേണ്ടി ബസ് ഷെല്‍ട്ടര്‍ പൊളിച്ച് മാറ്റുന്നതെന്ന് അക്ഷേപം ഉയരുന്നു. ബസ് ഷെല്‍ട്ടറിനോട് ചേര്‍ന്ന് ചങ്ങലയിട്ട് ആര്‍ക്കും കടന്ന് പോകുവാന്‍ കഴിയാത്ത തരത്തില്‍ ബാങ്ക് ഫുട്ട്പാത്ത് കൈയ്യേറി ചങ്ങല കെട്ടി തിരിച്ചിരുന്നത് പത്രവാര്‍ത്തയെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പൊളിച്ച് നീക്കിയിരുന്നു. അന്ന് മുതല്‍ ബസ് ഷെല്‍ട്ടര്‍ മാറ്റുവാന്‍ പരിശ്രമം നടത്തിയിരുന്നു. ജോസ് ജ്വവല്ലറിയുടെ മുന്‍ഭാഗത്ത് ബസ് ഷെല്‍ട്ടര്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിക്കുന്നതല്ലാതെ കുറയുകയില്ലെന്നത് വസ്തുതയാണ്. മുനിസിപ്പല്‍ ഓഫീസിലേക്ക് ദേശീയ പാതയില്‍ നിന്നും തിരിയുന്നിടത്ത് ഹില്‍സ് പാര്‍ക്കിന്റെ മുന്നില്‍ ആവശ്യത്തിന് സ്ഥലമുണ്ടായിട്ടും അവിടെക്ക് മാറ്റി സ്ഥാപിച്ചാല്‍ ഗതാഗതക്കുരിക്കിന് പരിഹാരമാകുമെന്ന ജനം പറയുന്നു. പറവൂര്‍ ഭാഗത്തേക്ക് പേകേണ്ട യാത്രക്കാര്‍ക്ക് ചുങ്കത്തിന് മുന്‍പിലുള്ള ബസ് സ്റ്റോപ്പിലേക്ക് എത്തിച്ചേരണമെങ്കില്‍ ഓട്ടോ തന്നെ ആശ്രയം. അതും ചെറിയ ദൂരം ഓട്ടം വരാത്തത് കൊണ്ട് അതും നടക്കില്ല.

എ. സെബാസ്റ്റ്യൻ

Leave a Reply

Your email address will not be published. Required fields are marked *