BreakingIndiaPolitics

ബി ജെ പി, ജെ ഡി എസ് ബന്ധത്തിൽ കല്ലുകടി

ബാംഗ്ലൂർ :2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജെഡിഎസും കോൺഗ്രസും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നതെങ്കിലും വലിയ പരാജയമായിരുന്നു കർണാടകയില്‍ നേരിടേണ്ടി വന്നത്. അന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസും ജെഡിഎസും ചേർന്ന സഖ്യമായിരുന്നു അധികാരത്തില്‍. പിന്നാലെ സർക്കാർ വീഴുകയും ബി ജെ പി അധികാരത്തില്‍ വരികയും ചെയ്തു.

കഴിഞ്ഞ വർഷം നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെ വലിയ തിരിച്ചടി നേരിടേണ്ടി വന്നത് ബി ജെ പിക്കും ജെ ഡി എസിനുമാണ്. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി ജെ ഡി എസ്, ബി ജെ പി കൂടാരത്തില്‍ എത്തുകയും ചെയ്തു. സഖ്യം രൂപീകരിച്ചെങ്കിലും ജെ ഡി എസിനും ബി ജെ പിക്കും ഇടയില്‍ സീറ്റ് ഉള്‍പ്പെടേയുള്ള വിഷയങ്ങളില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *