പാലക്കാട്ടും മലപ്പുറത്തും എൻഐഎ റെയ്ഡ്.
പാലക്കാട് : തെലങ്കാനയിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ട് പാലക്കാട്ടും മലപ്പുറത്തും എൻഐഎ റെയ്ഡ്. മനുഷ്യാവകാശ പ്രവർത്തകൻ സി പി റഷീദിന്റെ സഹോദരൻ ഇസ്മായിലിന്റെ യാക്കരയിലെ ഫ്ലാറ്റിലും സി പി റഷീദിന്റെ പാണ്ടിക്കാട്ടുള്ള വീട്ടിലുമാണ് പരിശോധന. ഇസ്മായീലിന്റെ മൊബൈൽ ഫോൺ എൻഐഎ സംഘം പിടിച്ചെടുത്തു.
ഹൈദരാബാദിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ഹൈദരാബാദിൽ മാവോയിസ്റ്റ് പ്രവർത്തകൻ 2023ൽ അറസ്റ്റിലായിരുന്നു. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടന്നതെന്നാണ് എൻഐഎ സംഘത്തിൽ നിന്നും ലഭിക്കുന്ന വിവരം. പാണ്ടിക്കാട് നിന്ന് ഫാസിസ്റ്റ് വിരുദ്ധ മുന്നണി, പുരോഗമന യുവജന പ്രസ്ഥാനം എന്നിവയുടെ നോട്ടീസുകളും ലഘു ലേഖയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.