BreakingKeralaOthers

വനാതിര്‍ത്തിയില്‍ കന്നുകാലികളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചിക്കും. മന്ത്രി എം.ബി രാജേഷ്

മന്ത്രിയുടെ നിര്‍ദേശത്തോട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചു. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങള്‍. അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല.

വയനാട്: വനാതിര്‍ത്തിയില്‍ കന്നുകാലികളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം കൊണ്ടുവരുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് മന്ത്രി ഇക്കാര്യം. അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല. വേണമെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എണ്ണം കുറച്ചോട്ടെയെന്നും സംഷാദ് മരയ്ക്കാർ പറഞ്ഞു.B Rajesh\’s പറഞ്ഞത്.വനാതിർത്തിയിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറയ്ക്കണം. തദ്ദേശപ്രതിനിധികള്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചെന്നും മന്ത്രി പറഞ്ഞു. കാടിറങ്ങി വരുന്ന കടുവയും പുലിയും വളർത്തു മൃഗങ്ങളെ കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.

എന്നാല്‍ മന്ത്രിയുടെ നിര്‍ദേശത്തോട് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചു. വനാതിർത്തി പ്രദേശങ്ങളിൽ ജീവിക്കുന്നവരുടെ പ്രധാന ഉപജീവന മാർഗമാണ് വളർത്തുമൃഗങ്ങള്‍. അവയുടെ എണ്ണം കുറയ്ക്കാൻ സാധിക്കില്ല. വേണമെങ്കിൽ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ എണ്ണം കുറച്ചോട്ടെയെന്നും സംഷാദ് മരയ്ക്കാർ പറഞ്ഞു.

B Rajesh’s controversial statement on controlling cattles in forest area…

Leave a Reply

Your email address will not be published. Required fields are marked *