സൈക്കിള്‍ ചവിട്ടി വിജയമുറപ്പിക്കാന്‍ ചാലക്കുടിയിലേക്ക് സി.രവീന്ദ്രനാഥ്
എ. സെബാസ്റ്റ്യന്‍
അങ്കമാലി : ആര്ഭാടങ്ങളില്ലാത്തെ സൈക്കിള്‍ ചവട്ടി സാധാരണ ജീവിതം നയിച്ച് ജനഹൃദയങ്ങളില്‍ ഇടം പിടിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ചാലക്കുടി ലോകസഭ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കുറച്ച് കാലമായി അങ്കമാലിയിലെ പാര്‍ട്ടിയുടെ പൊതു പരിപാടികളില്‍ മുഖമായി അവതരിപ്പിച്ചപ്പോള്‍ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു സ്ഥാനാര്‍ത്ഥിത്വം. മണ്ഡലം തിരിച്ച് പിടിക്കാന്‍ മഞ്ജു വാര്യരെ കളത്തിലിറക്കുവാന് ആലോചന ഉണ്ടായിരുന്നെങ്കിലും അതിനേക്കാള്‍ മികച്ച സ്വീകാര്യത സി.രവീന്ദ്രനാഥിന് ലഭിക്കുമെന്ന് വിശ്വാസത്തിലാണ് എല്‍എഡിഎഫ് കളത്തിലിറങ്ങുന്നത്. മികച്ച വിദ്യാഭ്യാസ മന്ത്രിയെന്ന് സ്വീകാര്യത നേടുമ്പോഴും തരിശ് ഭൂമിയില്‍ കൃഷിയിറക്കാന്‍ മുന്നിൽ നിന്ന് പ്രവര്‍ത്തിച്ചത് സ്ഥാനാര്‍ത്ഥിക്ക് കരുത്താകുമെന്ന് വിശ്വസിക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹനാന് തന്നെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആവശ്യങ്ങൾ ഉന്നയിച്ചു പ്രസ്താവനകൾ മാത്രം ഇറക്കുന്നത് ദോഷമായി തീരുമെന്ന് ആശങ്കയുണ്ട്. അത് പോലെ തന്നെ അങ്കമാലി പട്ടണത്തിന്റെ തീരാ ശാപമായ ഗതാഗതക്കുരുക്ക് പ്രതിഫലിച്ചാല്‍ മത്സരം കടുപ്പമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമയമില്ലാത്ത തരത്തില്‍ യുഡിഎഫിന്റെ മുഖമായി പ്രവര്‍ത്തിച്ചത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് വിജയത്തിന് സാധ്യതയേറും.

