KeralaLOCALOthers

നോമ്പിന്റെ പുണ്യം നുകര്‍ന്ന് അമേരിക്കയില്‍ നിന്നും ചാക്ക് ധരിച്ച വില്ല്യംസ് അങ്കമാലി ബസിലിക്കയിൽ

എ. സെബാസ്റ്റ്യന്‍

അങ്കമാലി : പീഢ സഹനത്തിന്റെ വേദനകള്‍ സഹിച്ച് ചാക്ക് ധരിച്ച് ക്രിസ്തു കടന്ന പോയ വഴിയെ വലിയ നോമ്പിന്റെ പുണ്യം നുകാരന്‍ ചാക്ക് വസ്ത്രം അണിഞ്ഞ് അമേരിക്കയില്‍ നിന്നും വില്ല്യംസ് അങ്കമാലിയിൽ എത്തിയപ്പോള്‍ അതൊരു കൗതുക കാഴ്ച്ചയായിരുന്നു. ഇക്കാലത്തും വിശ്വാസ വഴിയില്‍ അതും ക്രിസ്തു ശിഷ്യനായ തോമാസ്ലീഹ കടന്ന് പോയ വഴികളിലൂടെ സഞ്ചരിക്കുക എന്നത് അത്ഭുതം തന്നെയാണ്. നീട്ടി വളര്‍ത്തിയ താടിയും മുടിയും ചേര്‍ന്ന മുഖത്തിന് ദിവ്യത്വം നല്‍കി കൊണ്ട് നമ്മുടെ കാഴ്ചയെ പിടിച്ചെടുക്കുമ്പോള്‍ ആ ചൈതന്യം അറിയാതെ വണങ്ങുന്നു മനസ്സുകൊണ്ട്. ശത്രുവിനെ സ്‌നേഹിക്കുക എന്ന വലിയ തത്വം ലോകത്തിന് നല്‍കിക്കൊണ്ട് സ്നേഹത്തിന്റെ മാതൃക തീര്‍ത്ത ക്രിസ്തു ശിഷ്യന്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് തോമാസ്ലിഹയുടെ പാദം പതിഞ്ഞ മണ്ണിലൂടെ സഹന വഴി തീര്‍ത്ത് യാത്ര തുടരുന്നത്. വിദേശികളും സ്വദേശികളുമായ ഒരുപാട് തീര്‍ത്ഥാടകര്‍ അങ്കമാലി സെന്റ്.ജോര്‍ജ്ജ് ബസിലിക്കയില്‍ നിത്യേനെ വന്നു പോകുന്നുണ്ട്. കുര്‍ബ്ബാന ഉള്ള സമയങ്ങളില്‍ ബലിയര്‍പ്പിക്കാറുമുണ്ട്. പക്ഷേ, വിശ്വാസ നിറവില്‍ ചാക്ക് ധരിച്ച് ഇങ്ങനെയൊരു ശിഷ്യന്റെ ആഗമനം ഇതാദ്യമാണ്. വലിയ നോമ്പ് തീര്‍ന്ന് മലയാറ്റൂര്‍ ഈസ്റ്റര്‍ ആഘോഷിച്ച്് മലയിറങ്ങി അങ്കമാലി പള്ളിയില്‍ പുതുഞായര്‍ തിരുനാള്‍ കൂടി പോകുന്ന തമിഴ് നാട്ടിലെ വിശ്വാസികളുടെ ഒരു കാലമുണ്ടായിരുന്നു അങ്കമാലിക്ക്. പള്ളിയില്‍ തന്നെ താമസിച്ച് പെരുനാള്‍ ആഘോഷിച്ചാണ് അവര്‍ നാട്ടിലേക്ക് പോയിരുന്നത്. പുതിയ കാലത്ത് അമേരിക്കയില്‍ നിന്നും വില്ല്യംസ് വിശ്വാസ വഴിയിലെത്തുമ്പോള്‍ പുതിയൊരു രീതിശാസ്ത്രമാണ് അദ്ദേഹം അനുവര്‍ത്തിക്കുന്നത് പ്രവൃത്തിയിലൂടെ എങ്ങനെ സഹനങ്ങള്‍ കടന്ന് പോകാമെന്ന് കാണിച്ച് തരുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *