BusinessKeralaLOCALOthers

സംസ്ഥാന ടെലി വിഷന്‍ അവാര്‍ഡ് : മികച്ച നടി അങ്കമാലി സ്വദേശിനി കലാമണ്ഡലം ശിശിര.

സമരത്തിലെ അഭിനയത്തിന് മികച്ച നടിയായി അങ്കമാലി നായത്തോടുകാരി കലാമണ്ഡലം ശിശിര

അങ്കമാലി : സംസ്ഥാന ടെലി വിഷന്‍ മികച്ച നടിക്കുള്ള അവാര്‍ഡ് അങ്കമാലി നായത്തോട് സ്വദേശിനി കലാമണ്ഡലം ശിശിരയ്ക്ക് ലഭിച്ചു. മൃദുല്‍.എസ്. സംവിധാനം ചെയ്ത സമരമെന്ന ടെലിഫിമിലെ ആനി എന്ന കഥാപാത്രത്തിലൂടെയാണ് ശിശിര ഈ നേട്ടം കൈവരിക്കുന്നത്. നർത്തകി എന്ന നിലയിൽ നിന്നും നിന്നും അഭിനേത്രിയിലേക്കുള്ള ദൂരമായി മാറുകയാണ് ഈ അവാർഡ്. കലാമണ്ഡലത്തില്‍ നിന്നും മോഹിനിയാട്ടവും കുച്ചുപ്പുടിയും ഡിഗ്രി ചെയ്തത്തിന് ശേഷം കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭരതനാട്യത്തില്‍ എം.എ പൂര്‍ത്തീയാക്കിയ ശിശിര നൃത്താദ്ധ്യാപികയാണ്. ചെറുപ്പത്തില്‍ തെരുവുനാടകങ്ങളിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും മുഴു നീള കഥാപാത്രമായി അഭിനയിക്കുന്നു ഇതാദ്യം. അതും അഭിനയത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കുവാന്‍ കഴിഞ്ഞത് അഭിനയരംഗത്ത് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ വലിയ പ്രചോദനമായി തീരുന്നു. ആദ്യ സിനിമയിലൂടെ ഇത്രയും വലിയ അംഗീകാരം കരസ്ഥമാക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ശിശിര പറഞ്ഞു. വീട്ടമ്മയുടെ അടുക്കളയിലെ സമരത്തിന് രാവിലെമുതൽ കൊഴുപ്പു കൂട്ടി കൊണ്ട് ഒരു ദിവസം അവള്‍ ചെയ്യുന്ന സമരത്തിന്റെ നേര്‍പതിപ്പാണ് സമരമെന്ന ചിത്രം. വീട്ടിലെ പെണ്ണിന്റെ പണിയെന്തെന്ന ചോദ്യത്തെയാണ് ഈ സമരത്തിലൂടെ ദൃശ്യവൽക്കരിക്കുന്നത്.നൃത്തില്‍ നിന്നും പകര്‍ന്ന കിട്ടിയ ഭാവങ്ങള്‍ അഭിനയത്തിലേക്കും, സൂക്ഷ്മതയോടെ സാധാരണ വീട്ടമ്മയിലേക്കും പകര്‍ത്തുവാന്‍ കഴിഞ്ഞിടത്താണ് ആനിയിലൂടെ സമരമെന്ന ചിത്രത്തിലൂടെ മികച്ച നടിയായി മാറിയത്. മലയാളത്തിലെ സകലകലാ വല്ലഭയായ നടി ശോഭനയാണ് ഇഷ്ടതാരമെന്നും നല്ല അവസരങ്ങൾ ലഭിച്ചാൽ സിനിമയിൽ സജീവമാകണമെന്നാണ് ആഗ്രഹമെന്നും ശിശിര മെട്രോ കേരളയോട് പറഞ്ഞു.

ഭര്‍ത്താവ് ശിവപ്രസാദ് മക്കള്‍ ഋഷ്വന്ത്, ഋഗ്വേദ്.

Leave a Reply

Your email address will not be published. Required fields are marked *