വൈസ്മെൻ കളിയിടം പ്രോജക്ട്
കോലഞ്ചേരി :വൈസ്മെൻ റീജണിൻ്റെ
*കളിയിടം* പ്രോജക്ടിൻ്റെ ഭാഗമായി പുതൃക്ക വൈസ് മെൻ്റ്സ് ക്ലബ്ബിലെ വൈസ് ലിംഗ്സിൻ്റെ ആഭിമുഖ്യത്തിൽ ലിംഗ്സ് പ്രസിഡൻ്റ് സൈറ ലിസ് അജീഷിൻ്റെ നേതൃത്വത്തിൽ കുറിഞ്ഞി ഗവൺമെൻ്റ് യു.പി. സ്കൂളിൽ കളി ഉപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ലീഡർ ദേവനന്ദ സുരേഷ് കളി ഉപകരണങ്ങൾ ഏറ്റുവാങ്ങി.ക്ലബ്ബ് പ്രസിഡൻ്റ് റെജി പീറ്റർ , സെക്രട്ടറി ബിജു കെ. പീറ്റർ, ട്രഷറർ ഒ.എസ് രവീന്ദ്രൻ,ടി.ജെ. വർഗീസ്, വി.ടി. പത്മകുമാർ, അബി.സി. പോൾ, മാത്യുപോൾ,ടി.എം. മാത്യുകുട്ടി, ജോജി വർഗീസ്,എന്നിവർ പങ്കെടുത്തു. ജിൽ ജിത്ത് ജോസ് സ്വാഗതവും, ശ്രീപ്രിയ ബിജു നന്ദിയും പറഞ്ഞു .