അരുൺ ഗോയലിന്റെ രാജിക്ക് പിന്നിലെ അവ്യക്തത തുടരുന്നു.
നവംബറിൽ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് മുതൽ നിയമപരമായ ചില വെല്ലുവിളികൾ അദ്ദേഹം നേരിട്ടിരുന്നു എന്നതാണ് വിവരം. കമ്മീഷണർ നിയമനത്തിൽ സുപ്രീം കോടതിയിലടക്കം വെല്ലുവിളി നേരിട്ട ഗോയൽ കാലാവധി തീരാൻ മൂന്ന് വർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചിരിക്കുന്നത്.
ഡൽഹി: 2022 നവംബറിൽ വോളണ്ടറി റിട്ടയർമെന്റ് തിരഞ്ഞെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷണറായി എത്തിയ അരുൺ ഗോയലിന്റെ രാജിക്ക് പിന്നിലെ അവ്യക്തത തുടരുന്നു. മുൻ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ 2022 നവംബറിൽ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് മുതൽ നിയമപരമായ ചില വെല്ലുവിളികൾ അദ്ദേഹം നേരിട്ടിരുന്നു എന്നതാണ് വിവരം. കമ്മീഷണർ നിയമനത്തിൽ സുപ്രീം കോടതിയിലടക്കം വെല്ലുവിളി നേരിട്ട ഗോയൽ കാലാവധി തീരാൻ മൂന്ന് വർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിതമായി സ്ഥാനം രാജിവെച്ചിരിക്കുന്നത്.
2022 നവംബർ 18 നാണ് ഗോയൽ ഐ എ എസിൽ നിന്നും സ്വമേധയാ വിരമിച്ചത്. നവംബർ 19 ന് തന്നെ രാഷ്ട്രപതി അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും പുറത്തിറക്കി. തുടർന്ന് 2022 മെയ് 15 മുതൽ ഒഴിവുണ്ടായിരുന്ന കമ്മീഷണർ സ്ഥാനത്തേക്ക് നവംബർ 21 ന് അദ്ദേഹം ചുമതലയേറ്റു.
കഴിഞ്ഞ വർഷം മാർച്ചിൽ തിരഞ്ഞെടുപ്പ് കമ്മീഷനുകളുടെ നിയമന വിഷയത്തിൽ കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചതിനാൽ 2023 ഓഗസ്റ്റിൽ സുപ്രീം കോടതി ചലഞ്ച് തള്ളിയിരുന്നു. ഐഎഎസിൽ നിന്ന് സ്വമേധയാ വിരമിക്കുന്ന സമയത്ത്, ഗോയൽ ഘനവ്യവസായ മന്ത്രാലയം സെക്രട്ടറിയായിരുന്നു, അതിന് മുമ്പ് സാംസ്‌കാരിക സെക്രട്ടറിയും ഡൽഹി വികസന അതോറിറ്റി വൈസ് ചെയർപേഴ്‌സണും ആയിരുന്നു.