BusinessKeralaLOCAL

ഇന്റീരിയർ ഡിസൈനിങ് രംഗത്ത് കരുത്താർജിച്ച് ബിജൂസ് സ്റ്റൈൽ വ്യൂ

എറണാകുളം : വാഹന വിപണി മുൻപെങ്ങുമില്ലാത്ത വിധം സജീവമാണ്. വാഹനങ്ങൾ മനുഷ്യ ജീവിതത്തിന്റെ ഏറ്റവും അവിഭാജ്യ ഘടകമാണ്. പ്രത്യേകിച്ച് മലയാളിക്ക് സ്വന്തം വാഹനം എന്നത് ഒരു പരിധിവരെ ഒരു വലിയ സ്വപ് നവും ആണ്. അതുകൊണ്ടുതന്നെ ആഡംബരത്തിന് ഒപ്പം മനോഹാരിതയും മലയാളി ഇഷ്ടപ്പെടുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്.വാഹനങ്ങളുടെ ഇന്റീരിയർ ഡിസൈനിങ് എന്നത് ഒരു കലയാണ്. ഇന്റീരിയർ ഡിസൈനർ അതുല്യ കലാകാരനും. ഇന്റീരിയർ ഡിസൈനിങ് മേഖല സമാനതകൾ ഇല്ലാത്ത വിധം മാറിക്കഴിഞ്ഞു.
ഗുണമേന്മ എന്നത് മുഖമുദ്രയാക്കി പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യവുമായി,ഇന്റീരിയർ ഡിസൈനിങ് രംഗത്തെ പ്രമുഖ സ്ഥാപനമായി മാറിയിരിക്കുകയാണ് എറണാകുളത്തെ ബിജൂസ് സ്റ്റൈൽ വ്യൂ. ഡിസൈനിങ്ങിലെ ഗുണമേന്മ ഉറപ്പാക്കുന്നു എന്നതാണ് ഇവരുടെ പ്രത്യേകത. സ്വന്തമായ ഒരു സ്ഥാപനം എന്ന സ്വപ്നം സാക്ഷാത്കരിച്ചു വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ വളരെയേറെ സന്തോഷവാനാണ് ബിജു. ,ഇന്റീരിയർ ഡിസൈനിങ് മേഖലയിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ ബിജുവിന് സാധിച്ചു. സാമൂഹ്യ, സാംസ്കാരിക കലാ,രംഗത്തെ പ്രഗൽഭർ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമേഴ്സാണിപ്പോൾ.
വരയ്ക്കാൻ നന്നായി അറിയാം എന്ന ഒരു കഴിവിൽ നിന്നുകൊണ്ട് മാത്രമാണ് ഇന്ന് ഈ നേട്ടങ്ങളെല്ലാം താൻ ഉയർത്തിപ്പിടിച്ചത് എന്ന് ബിജു പറയുന്നു കൃത്യനിഷ്ഠ,, ആത്മാർത്ഥതാ,സത്യസന്ധത,ഇവ മുഖമുദ്രയാക്കിയാണ് തന്റെ സ്ഥാപനത്തിന്റെ വളർച്ച അദ്ദേഹം നേടിയെടുത്തത്. ഒരു സ്ഥാപനത്തിന്റെ വളർച്ച എന്നത് സാമ്പത്തികമായി വളരുന്നത് മാത്രമല്ല സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിലും ഉണ്ടാകുന്ന ഉയർച്ച കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ബിജു. തന്റെ ഗുണഭോക്താക്കളും അംഗീകരിക്കുന്ന രീതിയിലേക്ക് വളരാൻ സാധിക്കുമ്പോൾ മാത്രമാണ് വളർച്ച പൂർണ്ണമാകു എന്നാണ് ബിജു വിന്റെ അഭിപ്രായം.ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണവും കുടുംബത്തിന്റെ പിന്തുണയുമാണ് തന്റെ വളർച്ചയ്ക്ക് കാരണമെന്നാണ് ബിജു പറയുന്നത്.. ഒരിക്കലെങ്കിലും തന്റെ സ്ഥാപനത്തിലെത്തിയ ഒരു വ്യക്തി പിന്നീട് തന്റെ സ്ഥിരം സുഹൃത്തായി മാറുന്നു എന്നത് വളരെ സന്തോഷകരമാണെന്ന് ബിജു പറയുന്നു.
ഗുണമേന്മ എന്നത് മുഖമുദ്രയാക്കി പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യവുമായി ഒരു പരിധിവരെ ഇന്റീരിയർ ഡിസൈനിങ് രംഗത്തെ അവസാന വാക്കായി മാറിയിരിക്കുകയാണ് എറണാകുളത്തെ ബിജൂസ് സ്റ്റൈൽ വ്യൂ. ഡിസൈനിങ്ങിലെ ഗുണമേന്മ ഉറപ്പാക്കുന്നതുകൊണ്ടു തന്നെ ഒരിക്കൽ അദ്ദേഹത്തെ തേടിയെത്തുന്നവർ അദ്ദേഹത്തിന്റെ സ്ഥിരം കസ്റ്റമർ ആകുന്നു എന്നതാണ് യാഥാർത്ഥ്യം. ഇന്റീരിയർ ഡിസൈനിങ് രംഗത്തെ പുത്തൻ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് ബിജു തന്റെ സ്ഥാപനം വളർത്തിയെടുത്തത്..

Leave a Reply

Your email address will not be published. Required fields are marked *