സ്വയം തൊഴിൽ പരിശീലന ക്ലാസ്
കോലഞ്ചേരി : വൈസ് മെൻസ് ക്ലബ്ബ് ഓഫ് പൂത്തൃക്കയുടെയും, പൂത്തൃക്ക പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ലൈബ്രറിയിൽ വച്ച് സ്വയം തൊഴിൽ പരിശീലന ക്ലാസ്സ് നടത്തി. വൈസ് മെൻസ് ക്ലബ്ബ് പ്രസിഡന്റ് റെജി പീറ്ററുടെ അദ്ധ്യക്ഷതയിൽ ലൈബ്രറി പ്രസിഡന്റ് സി.എം. ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. തുരുത്തിക്കര സയൻസ് സെന്റർ അസിസ്റ്റന്റ് ഡയറക്ടർ എ.എ.സുരേഷ് ക്ലാസ്സെടുത്തു. വൈസ് മെനറ്റ്സ് പ്രസിഡന്റ് ജാനിസ് റെജി, സിന്ധു അജീഷ്, ജോർജ് പത്രോസ്, ജിമ്മി പോൾ, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.