.മെഡിക്കൽ കോളജ് അത്യാഹിത വിഭാഗം ഹെഡ് നഴ്സ് ബിജുകുമാറിന്റെ മരണത്തിൽ ദുരൂഹത
ആശുപത്രിയിലെ എൻജിഒ യൂണിയൻ അംഗമാണ് ബിജു കുമാർ. ജോലി സ്ഥലത്ത് അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബിജുകുമാറിന്റെ ഇടപെടലുകൾ ഉണ്ടെന്നു ഒരു വിഭാഗം ഇടതു ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു.
മലയിൻകീഴ് ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വിളവൂർക്കൽ ശങ്കരൻ നായർ റോഡ് സായി റാം വീട്ടിൽ വി.ബിജുകുമാറിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ വി.ബിജുകുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു . ചൊവ്വ ഉച്ചയോടെയാണു ബിജുകുമാർ ലോഡ്ജിൽ മുറി എടുത്തത്. ഇന്നലെ ഉച്ച കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായതിനെ തുടർന്നു ലോഡ്ജിലെ ജീവനക്കാർ നോക്കുമ്പോഴാണു മുറിക്കുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ സ്റ്റാച്യു പുളിമൂട് ഭാഗത്തുവച്ച് ദുരൂഹസാഹചര്യത്തിൽ ബിജുകുമാറിനെ കാണാതായിരുന്നു. മെഡിക്കൽ കോളജിലെ ഹെഡ് നഴ്സായ ഭാര്യ ശാലിനിയുടെ പരാതിയിൽ മലയിൻകീഴ് പൊലീസ് കേസ് എടുത്തിരുന്നു.
ആശുപത്രിയിലെ എൻജിഒ യൂണിയൻ അംഗമാണ് ബിജു കുമാർ. ജോലി സ്ഥലത്ത് അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബിജുകുമാറിന്റെ ഇടപെടലുകൾ ഉണ്ടെന്നു ഒരു വിഭാഗം ഇടതു ജീവനക്കാർ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു ശേഷം ബിജുകുമാർ മാനസികമായി തളർന്നിരുന്നതായും ബന്ധുക്കൾ സൂചിപ്പിച്ചു.
.