BreakingCrimeKerala

പോലീസിന്റെ അന്വേഷണ മികവിന് കയ്യടി

സമ്പന്നരുടെ വീടുകളിൽ മോഷ്ടിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇർഫാൻ ‘ബിഹാർ റോബിൻഹുഡ്’ എന്നാണ് അറിയപ്പെടുന്നത്.

കൊച്ചി: സംവിധായകൻ ജോഷിയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിൽനിന്ന് ഒരുകോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്ന മോഷ്ടാവിനെ പൊലീസ് സിനിമ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി. വൻനഗരങ്ങളിലെ സമ്പന്നവീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ (35) ആണ് പിടിയിലായത്. സമ്പന്നരുടെ വീടുകളിൽ മോഷ്ടിക്കുന്ന പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇർഫാൻ ‘ബിഹാർ റോബിൻഹുഡ്’ എന്നാണ് അറിയപ്പെടുന്നത്.

ശനിയാഴ്ച പുലർച്ചെ മോഷണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ കർണാടക പൊലീസിന്റെ സഹായത്തോടെ അതേദിവസം വൈകിട്ട് 5 മണിയോടെ ഉഡുപ്പിയിൽ നിന്നാണ് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിന് മാത്രമായി മുഹമ്മദ് ഇർഫാൻ കാറിൽ കൊച്ചിയിലെത്തുകയായിരുന്നു. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷൻ എന്ന ബോർഡുവെച്ച കാറിലായിരുന്നു വന്നത്.എറണാകുളം എ സി പി.പി രാജ്‌കുമാറാണ് അന്വേഷണത്തിന് നേതൃത്വം വായിച്ചത്.

സൂര്യനെല്ലി, വിസ്മയ ഉൾപ്പെടെ പല നിർണ്ണായക കേസുകളും കുറ്റമറ്റ രീതിയിൽ അന്വേഷിച്ചു മികവ് തെളിയിച്ചിട്ടുള്ള ഓഫീസർ ആണ് പി രാജ്‌കുമാർ.അന്വേഷണ മികവിന് മറ്റൊരു പൊൻതൂവൽ കൂടി ആയി ഈ കേസ്.

Leave a Reply

Your email address will not be published. Required fields are marked *