അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു
പാലക്കാട് : ഡാമുകളിൽ അടിഞ്ഞുകൂടിയ എക്കൽ മണൽ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. മീങ്കര വാളയാർ ഡാമുകളിലെ മണലുകൾ നീക്കം ചെയ്യാനുള്ള ടെൻഡർ പരസ്യമാണ് ഇപ്പോൾ കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ നൽകിയിട്ടുള്ളത്. നടപടിക്രമങ്ങൾ പാലിക്കാതെ മുൻപ് ഇത്തരം നീക്കം നടത്തിയത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുള്ളതാണ്.ഇത്തരം മണൽ നീക്കൽ നടപടികൾ നടത്തുന്നത് പരിസ്ഥിതി ആഘാതം ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിച്ചിട്ട് വേണമെന്ന ആവശ്യം ശക്തമാണ്.