ഹജ്ജ് കമ്മിറ്റി സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു
തൊടുപുഴ : പരിശുദ്ധ ഹജ്ജ് കർമ്മത്തിനു മുന്നോടിയായി സംസ്ഥാന ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ തല രണ്ടാം ഘട്ട സാങ്കേതിക പഠനക്ലാസ് അൽ അസ്ഹർ പോളിടെക്‌നിക് ആന്റ് എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ ട്രെയിനേഴ്‌സ് ഓര്‍ഗനൈസര്‍ അബ്ദുള്‍ സലാം സഖാഫി അധ്യക്ഷത വഹിച്ച ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വിശ്വമാനവികതയുടെ സന്ദേശമാണ് ഹജ്ജിലൂടെ വിശ്വാസികള്‍ ലോകത്തിന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റീട്യൂഷൻസ് ചെയര്‍മാന്‍ ഹാജി കെ എം മൂസ ആമുഖ പ്രഭാഷണം നടത്തി. താലൂക്ക് ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഫിസ് നൗഫല്‍ കൗസരി മുഖ്യ പ്രഭാഷണംനടത്തിയ ചടങ്ങിൽ അബ്ദുള്‍ കരിം സഖാഫി, മുഹമ്മദ് സാബിര്‍ അഹ്‌സനി, സഹല്‍ ഫൈസി എന്നിവർസംസാരിച്ചു. ഹജ്ജ് കമ്മിറ്റി ഫാക്കല്‍റ്റി എന്‍ പി ഷാജഹാന്‍, അബ്ദുള്‍ സലാം സഖാഫിയാണ്പഠന ക്ലാസ്സിന് നേതൃത്വം നല്‍കിയത്.
ട്രെയ്‌നര്‍മാരായ കെ എം അജി സ്വാഗതവും വി കെ അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.