മരണക്കുഴിയായി മാഹി ബൈപാസ്.
കണ്ണൂർ : കാലവർഷം ആരംഭിച്ചപ്പോൾ തന്നെ പുതിയതായി നിർമിച്ച മാഹി ബൈപാസ് കുളമായി. വാഹനങ്ങൾ പലതും പാലത്തിലൂടെ ഒഴുകി നടക്കുന്ന അവസ്ഥയാണ്. മഴവെള്ളത്തിന്റെ നീരൊഴുക്ക് തടസ്സപ്പെട്ടതാണു ബൈപ്പാസിനെ മരണക്കുഴിയാക്കി മാറ്റിയത്. ബൈപ്പാസ് നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.കണ്ണൂർ ജില്ലയിൽ ശക്തമായ മഴയാണ് ഇപ്പോഴുള്ളത്. മഴ ഇങ്ങനെ തുടർന്നാൽ അവസ്ഥ കൂടുതൽ ഗുരുതരമാകുമെന്നുറപ്പാണ്.
മഴ ശക്തി പ്പെടുന്നതോടെ ബൈപാസിൽ പൂർണ്ണമായും യാത്രാ നിരോധനം ഉൾപ്പെടെ ഏർപ്പെടുത്തേണ്ടിവരും.അവസ്ഥ കൂടുതൽ വഷളാവും.