ഗ്രീന്‍ റെസ്ക്യു ആക്്ഷന്‍ ഫോഴ്സിന്റെ (ഗ്രാഫ്) പരിസ്ഥിതി ദിനാചരണം നടന്നു.
പെരുമ്പാവൂർ : ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ ഗ്രീന്‍ റെസ്ക്യു ആക്്ഷന്‍ ഫോഴ്സിന്റെ (ഗ്രാഫ്) സംസ്ഥാന ക്യാമ്പയിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് വൃക്ഷത്തൈ നടീല്‍ നടന്നു.ഹെഡ്മാസ്റ്റര് വി.യു. ബഷീര്‍, സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് സിയാദ് മറ്റത്തില്‍, ഗ്രാഫ് അംഗങ്ങളായ ബിജു പുതുശ്ശേരി,. അനില്‍ പി.എം, ജേക്കബ്ബ് വി.സി, പ്രവീണ്‍, റെജി കെ.പി എന്നിവർ പ്രസംഗിച്ചു. സ്കൂള്‍ കുട്ടികളും,എസ്.പി.സി. കേഡറ്റ്സ്, ടീച്ചേഴ്സുമുൾപ്പെടെയുള്ളവരും ചടങ്ങിൽ പങ്കെടുത്തു