BreakingExclusiveKeralaOthers

മുല്ലപ്പെരിയാർ കേസ്: സുപ്രീംകോടതിയിൽ വാദിച്ച അഭിഭാഷകർ ഫീസിനത്തിൽ നടത്തിയത് പകൽ കൊള്ള

ന്യൂഡൽഹി : കേരളത്തിനുവേണ്ടി മുല്ലപ്പെരിയാർ കേസ് സുപ്രീംകോടതിയിൽ വാദിച്ച അഭിഭാഷകർക്ക് നാലുവർഷംകൊണ്ട് നൽകിയത് 5.42 കോടി രൂപ. 2020 ജനുവരി ഒന്നു മുതൽ 2024 മാർച്ച് 31 വരെയാണ് ഈ തുക നൽകിയതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മുല്ലപ്പെരിയാർ കേസിൽ ഉന്നതാധികാരസമിതിക്ക് ഈ കാലയളവിൽ നൽകിയ 59.16 ലക്ഷം രൂപ വേറെയും . സുപ്രീംകോടതിയിലെ വക്കീലന്മാർക്ക് കോടികൾ നൽകിയിട്ടും കേസ് കേരളത്തിന് അനുകൂലമാക്കാൻ സാധിക്കുന്നില്ല എന്ന ആക്ഷേപവും നിലവിലുണ്ട്

മുല്ലപ്പെരിയാർ തർക്കവുമായി ബന്ധപ്പെട്ട് കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ വാദിക്കാൻ പോയ അഭിഭാഷകർക്കാണ് കഴിഞ്ഞ നാല് വർഷം കൊണ്ട് 5.42 കോടി രൂപ നൽകിയത്. 10 വക്കീലന്മാർക്കാണ് ഈ തുക കൈമാറിയിരിക്കുന്നത്. ഇതിൽ നാലു വക്കീലന്മാർ ഒരു കോടി രൂപയിൽ അധികമാണ് കൈപ്പറ്റിയിരിക്കുന്നത്. ഇതിനുപുറമേ ഉന്നതാധികാരസമിതിയിലുള്ള അംഗങ്ങൾക്കായിട്ടാണ് 59.16 ലക്ഷം രൂപ ചെലവഴിച്ചത്.ഇവർക്ക് ഓണറേറിയം നൽകാനായി 16 .65 ലക്ഷം രൂപ വേറെയും ചെലവഴിച്ചിട്ടുണ്ട്

വിവരാവകാശ നിയമപ്രകാരം ഡാംസ് ജോയിൻ ഡയറക്ടർ നൽകിയ മറുപടിയിലാണ് മുല്ലപ്പെരിയാറിനു വേണ്ടി കേരളം ചിലവഴിച്ച ഭീമമായ തുകയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടുള്ളത്. സിറ്റിങ്ങിന് ലക്ഷങ്ങളും കോടികളും വാങ്ങുന്ന കോടി കുത്തിയ വക്കീലന്മാരെ കൊണ്ടുവന്നിട്ടും മുല്ലപ്പെരിയാർ കേസിൽ കേരളത്തിന് അനുകൂലമായ സുപ്രധാന വിധികൾ ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.

Leave a Reply

Your email address will not be published. Required fields are marked *