മത്സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേഷ് പിഷാരടി.
കൊച്ചി: നിയമസഭ ഉപതിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.ഷാഫി പറമ്പിലും കെ. രാധാകൃഷ്ണനു ലോക്സഭ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി വരുമെന്നാണ് പുറത്ത് വരുന്ന സൂചന . സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തുകയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഉടനെയില്ലെന്ന് രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. തന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ലെന്നും എന്നാൽ പാലക്കാട്, വയനാട്, ചേലക്കര മണ്ഡലങ്ങളിൽ പ്രവർത്തനത്തിനും പ്രചരണത്തിനും ശക്തമായി യുഡിഎഫിനൊപ്പമുണ്ടാവുമെന്നും താരം കുറിച്ചു.