വായന മാസാചാരണവും,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനവും
തിരുവാണിയൂർ :ആസാദ് മെമ്മോറിയൽ എൽ പി സ്കൂളിൽ വായന ദിനത്തോട് അനുബന്ധിച്ചു വായന മാസാചാരണവും,വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനവും നടത്തി.
സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ എബിൻ ജോർജ് അധ്യക്ഷനായ ചടങ്ങിൽ മിനിസ്ക്രീൻ കോമഡി ആർട്ടിസ്റ്റും, മഴവിൽ മനോരമ ബമ്പർ ചിരി ഫെയിം ആയ ബിൽബിൻ ഗിന്നസ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ സോജൻ അവറുകൾ വായന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. HM ശ്രീമതി ശാന്തമ്മ കെ കെ , ശ്രീമതി രേഖ എസ് ആർ, ശ്രീമതി ഷീജ കെ കാവുംപുറത്ത് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
കുട്ടികളുടെ വിവിധ പരിപാടികൾ, പുസ്തക വായന, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം , ക്വിസ്, പാട്ട്, കവിതാലാപനം എന്നിവ നടത്തി.കുട്ടികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.