അപേക്ഷകൾ ക്ഷണിക്കുന്നു.
വടക്കാഞ്ചേരി: പട്ടികജാതി വികസന വകുപ്പിന് കീഴിൽ വടക്കാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിനും വിദ്യാർത്ഥികളുടെ മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റെസിഡന്റ് ട്യൂട്ടർ മാരെ കരാറടിസ്ഥാനത്തിൽ 2025 മാർച്ച് വരെയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെയോ നിയമിക്കുന്നതിന് ബിരുദവും ബി എഡു മു ള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്. വൈകുന്നേരം 4 മണി മുതൽ രാവിലെ 8 മണി വരെയാണ് പ്രവർത്തി സമയം. 12,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2024 ജൂൺ 29ന് രാവിലെ 10. 30 ന് സ്കൂളിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04884235356 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

