പാലക്കാട് ആർക്കൊപ്പം
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
പാലക്കാട്, തെരെഞ്ഞെടുപ്പിന് പാലക്കാട് ഒരുങ്ങി കഴിഞ്ഞു . ആർക്കായിരിക്കും സാധ്യത സിറ്റി മിനാർ റെസിഡൻസിക്ക് മുമ്പിൽ കണ്ട ജിഷ്ണു പറഞ്ഞു കഴിഞ്ഞ തവണ ആയിരുന്നു അയാളുടെ ആദ്യത്തെ വോട്ട്. മെട്രോ മാൻ ശ്രീധരൻ തന്നെ ജയിക്കണമെന്ന് വിചാരിച്ചു വോട്ട് ചെയ്തു. നാടിന്റെ വികസനം ആയിരുന്നു മനസ്സിൽ. പക്ഷെ ഇനി വോട്ട് ചെയുമ്പോൾ രാഷ്ട്രിയം തന്നെ നോക്കും. കോൺഗ്രസ് ജയിക്കണം എന്നാണ് ആഗ്രഹം. ജിഷ്ണു വിനെ പോലെ ഒത്തിരിപേർ വികസനം മനസ്സിൽ കണ്ട് മെട്രോ മാന് വോട്ട് ചെയ്തു. ഇപ്പ്രാവശ്യം അങ്ങനെ ഒരു സാഹചര്യം ഇവിടെ ഇല്ല. അപ്പോൾ പതിവ് പോലെ ഉള്ള ഒരു റിസൾട്ട് ആയിരിക്കും മിക്കവാറും ഇവിടെ നിന്ന് ലഭിക്കുക.