BreakingExclusiveIndiaPolitics

ഡി കെ ശിവകുമാർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു

M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)

ബാംഗ്ലൂർ: ജനതാദൾ നേതാവ് കുമാര സ്വാമി കേന്ദ്രമന്ത്രി ആയതോടെ കർണ്ണാടക നിയമ സഭയിൽ നിന്ന് രാജി വെച്ചു. ചന്നപട്ടണം ആയിരുന്നു കുമാര സ്വാമിയുടെ മണ്ഡലം. അവിടെ ഉപ തെരഞ്ഞെടുപ്പു ഉടനെ ഉണ്ടാവും. ജനതാദൾ വീണ്ടും മത്സരിക്കാൻ ഉറപ്പിച്ച ഇവിടെ മത്സരിക്കാൻ ബിജെപിക്കും താല്പര്യമുണ്ട്. ഇത് കണ്ടറിഞ്ഞു കോൺഗ്രസ്‌ അവിടെ പുതിയ തന്ത്രം നടപ്പിലാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. പ്രമുഖ നേതാവും ഉപ മുഖ്യ മന്ത്രിയുമായ ഡി കെ. ശിവ കുമാർ അവിടെ മത്സരിക്കാൻ ഒരുങ്ങുന്നു. നിലവിൽ കനകപുര യുടെ എം എൽ എ ആണ് ശിവകുമാർ . ചന്ന പട്ടണം പിടിച്ചെടുക്കാനാണ് നീക്കം. അത് വിജയിച്ചാൽ കനക പുര സ്വന്തം സഹോദരന് നൽകാനാ ണ് ശിവകുമാർ ലക്ഷ്യം വെക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *