Breaking

ജനത്തെ വലച്ച് കൊച്ചി വാട്ടർ മെട്രോ :

കൊച്ചി :പുതുതായി ആരംഭിച്ച കൊച്ചി വാട്ടർ മെട്രോ സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. സ്ത്രീകളും കൊച്ചു കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പേർ മണിക്കൂറുകൾ ക്യുവിൽ നിൽക്കുന്നത് പതിവ് കാഴ്ചയാവുന്നു. ആവശ്യത്തിനുള്ള ബോട്ടുകളുടെ അഭാവം വലിയ പ്രശ്നമാണ്.അവധിക്കാലം ആയതിനാൽ ഇപ്പോൾ ജനത്തിരക്ക് കൂടുതലാണ്. അതിനനുസരിച്ചുള്ള യാതൊരു സംവിധാനങ്ങളും ഒരുക്കാതെയാണ് സർവീസ് ആരംഭിച്ചതെന്നു യാത്രക്കാർ ആരോപിക്കുന്നു.പൊരിവെയിലിൽ നിർത്തി കഷ്ടപ്പെടുത്തുന്നതിൽ ജനരോഷം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *