BreakingIndiaKeralaPolitics

കേരള സർക്കാറിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.

ന്യൂഡല്‍ഹി: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ കെ. വാസുകിയെ വിദേശ സഹകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി നിയമിച്ച കേരള സർക്കാർ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിദേശകാര്യങ്ങൾ കേന്ദ്ര സർക്കാരിൻ്റെ പരിധിയിലുള്ളതാണെന്നും അധികാരപരിധിക്ക് അപ്പുറത്തുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വിദേശകാര്യം സംസ്ഥാന വിഷയമല്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയിലെ ഏഴാം ഷെഡ്യൂൾ അനുസരിച്ച് വിദേശകാര്യങ്ങളും ഏതെങ്കിലും വിദേശ രാജ്യവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കേന്ദ്ര ഗവൺമെന്റിന്റെ മാത്രം അവകാശമാണ്. കൺകറന്റ് ലിസ്റ്റിൽ പെടുന്നില്ല. ഒരു സംസ്ഥാന വിഷയവുമല്ല. അതിനാൽ ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നാണ് നിലപാടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *