BreakingIndiaKeralaPolitics

നടപടിയുമായി എഐസിസി.

ന്യൂഡൽഹി ∙ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലുണ്ടായ ചേരിപ്പോരിൽ നടപടിയുമായി എഐസിസി. കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിൽ വ്യക്തമാക്കി.
പാർട്ടിയുടെ നിർണായക യോഗങ്ങളിൽ എടുക്കുന്ന രഹസ്യ തീരുമാനങ്ങൾ ചോരുന്നുണ്ടെന്നും തെറ്റായ വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും കത്തിൽ പറയുന്നു.
കേരളത്തിലെ കോൺഗ്രസ് പാർട്ടി വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ സമയത്ത് നേതാക്കൾക്കിടയിൽ അച്ചടക്കമില്ലായ്മയും ചേരിപ്പോരും വർധിക്കുന്നത് ദോഷം ചെയ്യും. ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ അച്ചടക്കനടപടി കൈക്കൊള്ളണമെന്നും കത്തിൽ നിർദേശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *