ExclusiveKeralaPolitics

ജോസ് കെ മാണി വീണ്ടും വിവാദത്തിൽ

ന്യൂഡൽഹി : രാജ്യസഭ എംപിയും കേരള കോൺഗ്രസ് നേതാവുമായ ജോസ് കെ മാണിയെ വിവാദങ്ങൾ എന്നും പിന്തുടരുന്നതാണ്.യു ഡി എഫിൽ ഉണ്ടായിരുന്നപ്പോഴും എൽ ഡി എഫിൽ എത്തിയിട്ടും വിവാദങ്ങൾക്ക് കുറവില്ല. കാരുണ്യ പദ്ധതി അട്ടിമറിച്ചപ്പോഴും, ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കീഴിലുള്ള മൂവാറ്റുപുഴ നിർമ്മല കോളേജ് വിഷയത്തിലും പ്രതികരിക്കാതിരുന്ന ജോസ് കെ മാണി കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തമുഖത്ത് രാജ്യസഭയിൽ പൊട്ടിത്തെറിച്ചു എന്നാണ് കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഉണർന്ന് പ്രവർത്തിച്ചതിന്റെ പരിണിതഫലമാണ് ദുരന്തത്തിന്റെ ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സേനകളുടെ സേവനം പെട്ടെന്ന് ലഭ്യമാക്കിയതും. എന്നാൽ ഇതൊന്നുമറിയാതെയാണ് കഴിഞ്ഞദിവസം ജോസ് കെ മാണി രാജ്യസഭയിൽ ഉരുൾപൊട്ടലിനു ശേഷം കേരളത്തോടുള്ള അവഗണനക്കെതിരെ രാജ്യസഭയിൽ പ്രമേയം അവതരിപ്പിക്കുന്നത്.

രാജ്യസഭാംഗം എന്ന നിലയിൽ വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് തിരിഞ്ഞുനോക്കുവാൻ പോലും സമയം കണ്ടെത്താത്ത ജോസ് കെ മാണി രാജ്യസഭയിൽ നടത്തിയതായി പറയപ്പെടുന്ന മുതലക്കണ്ണീർ ആർക്കുവേണ്ടി എന്ന സംശയമാണ് സാധാരണക്കാരിൽ ഉണരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *