തളിപ്പറമ്പിൽ സൂ സഫാരി പാർക്ക്
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ കേരളത്തിലെ ആദ്യത്തെ സഫാരി പാർക്ക് തുടങ്ങാനുള്ള നീക്കം തുടങ്ങി. തളിപ്പറമ്പ് അലക്കോട് റോഡിൽ നാടുകാണി യിലുള്ള സർക്കാർ വക 256 ഏക്കർ സ്ഥലം ഇതിനായി വിട്ടു കൊടുത്തു . ഇവിടെ തികച്ചും സ്വാഭാവിക സാഹചര്യത്തിൽ വളരുന്ന മൃഗങ്ങളെ കവചിത വാഹനങ്ങളിൽ സഞ്ചരിച്ചു നേരിൽ കാണാൻ കഴിയും.വളരെ വേഗത്തിൽ നിർമാണം പൂർത്തിയാക്കാൻ മുഖ്യമന്ത്രി തന്നെ മുൻകൈ എടുക്കുന്നുണ്ട്.

