BreakingKeralaOthers

പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം തുടരുന്നു

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുള്‍പ്പൊട്ടല്‍ തകര്‍ത്ത വയനാട്ടിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ചു. ആദ്യ സന്ദര്‍ശനം ചൂരല്‍മലയിലെ വെള്ളാര്‍മല സ്‌കൂളിലായിരുന്നു. ചൂരല്‍ മലയിലെ ദുരന്ത മേഖല അദ്ദേഹം നടന്നുകാണുകയായിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ദുരന്തത്തിന്റെ ഭീകരത അദ്ദേഹത്തിന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു കൊടുത്തു. എഡിജിപി എംആര്‍ അജിത്ത് കുമാറാണ് പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുത്തത്. ബെയ്‌ലി പാലവും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അവിടെ സൈനികര്‍ അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി.മേപ്പാടിയിലെ സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും മോദി സന്ദര്‍ശിച്ചു . ദുരന്തത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇവിടെയുണ്ട്. വിംസ് ആശുപത്രിയും അതിന് ശേഷം പ്രധാനമന്ത്രി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *