ഇന്ദുവിന്റെ മരണം തുമ്പച്ചെടി തോരൻ കഴിച്ചിട്ടല്ല. പോലീസ്
ആലപ്പുഴ ചേർത്തലയിലെ വീട്ടമ്മ ഇന്ദുവിന്റെ(42) മരണം തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചിട്ടല്ലെന്ന് പൊലീസ്. പോസ്റ്റുമോർട്ടത്തിലെ പ്രാഥമീക നിഗമത്തിലാണ് പൊലീസിന്റെ പ്രതികരണം. ഇന്ദുവിന് മറ്റു ചില ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. ബുദ്ധി വൈകല്യവും ശാരീരിക അവശതകളും നേരിടുന്ന സ്ത്രീയാണ് ഇന്ദു. നിരവധി രോഗങ്ങൾ ഉണ്ടായിരുന്നു. ശാരീരിക അവശതയിലായിരുന്ന ഇന്ദുവിന്റെ മരണം സ്വാഭാവികമാകാം എന്നാണ് പോലീസ് സംശയിക്കുന്നത്. തുമ്പപ്പൂ തോരൻ കഴിച്ചു എന്ന് പറയുന്ന വീട്ടിലെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെന്നും പൊലീസ് പറയുന്നു.
