ലതാമങ്കേഷ്കർ ഗാനങ്ങളുടെ നാമം പുസ്തക പ്രകാശനം
കണ്ണൂർ : സുമംഗലി പ്രസിദ്ധീകരിക്കുന്ന ലതാമങ്കേഷ്കർ ഗാനങ്ങളുടെ നാമം എന്ന പുസ്തകത്തിന്റെ പ്രകാശനം വൃന്ദാവൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. സുമംഗലി ബുക്സ് എഡിറ്റർ ജമാൽ കണ്ണൂർ സിറ്റി സ്വാഗതം ആശംസിക്കും. സുമംഗലി പബ്ലിക്കേഷൻസ് എം ഡി എം എ ചാക്കോച്ചൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.കണ്ണൂർ ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ മുഖ്യാതിഥിയാവും. പ്രസ് ക്ലബ് നിയുക്ത സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് പുസ്തക പ്രകാശനം നടത്തും സാഹിത്യ സാംസ്കാരിക പ്രവർത്തക അഡ്വക്കേറ്റ് ഫാത്തിമ വാഴയിൽ പുസ്തകത്തിന്റെ പ്രതി ഏറ്റുവാങ്ങും.. മുംതാസ് ആസാദ്(എഴുത്തുകാരി)പുസ്തകം പരിചയപ്പെടുത്തും. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ടി.മനോജ് കുമാർ, കണ്ണൂർ ഫിലിം ചേംബർ പ്രസിഡന്റ് സി കെ സുജിത്,പി എ ബക്കർ ഫിലിം സൊസൈറ്റി ജന : സെക്രട്ടറി ഇ എം ഷാഫി, സ്നേഹ സല്ലാപം ഫൗണ്ടർ അബൂ അൽമാസ്, ശംസു മാടപ്പുര (സംസം പബ്ലിക്കേഷൻസ് )ഡോ :ടി. ശശിധരൻ മറുപടി പ്രസംഗം നടത്തും.. നസീമ പീത്തയിൽ ലതാമങ്കേഷ്കർ സംഗീത ആവിഷ്കാരം നടത്തും.ഷൈദാ പ്രവീൺ യോഗത്തിന് നന്ദി പറയും.