BreakingExclusiveKeralaOthers

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം : സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിട്ടു. മലയാള സിനിമാ മേഖലയിൽ പുറമേ കാണുന്നത് പോലെ സുന്ദരമല്ല ഈ നക്ഷത്രങ്ങളും താരകങ്ങളുമെന്നും എന്ന് തുടങ്ങുന്നതാണ് റിപ്പോർട്ട്. മലായള സിനിമയിൽ കറുത്ത മേഘങ്ങളാണ് എന്നും റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട്.
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നിലനിൽക്കുന്നുവെന്ന് ഹേമ കമ്മറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്തുണ്ട്. ഷൂട്ടിംഗ് സെറ്റുകളിൽ ഇതിനായി പല തരത്തിലുള്ള ഇട നിലക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. സഹകരിക്കുന്നവർക്ക് പ്രത്യേക കോഡ് പേരുകൾ നൽകുമെന്നും അവർക്ക് കൂടുതൽ പേരുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്തെങ്കിലും മോശം അനുഭവം ഉണ്ടായാൽ അത് പരാതിപ്പെടാൻ പോലും നടിമാർ ധൈര്യപ്പെടുന്നില്ലെന്നും റിപ്പോർട്ടിൽ ഉൾപ്പെട്ട മൊവികളിൽ പറയുന്നുണ്ട്. മലയാള സിനിമയിൽ വർഷങ്ങളായി നല നിൽക്കുന്ന പുരുഷാധിപത്യം സിനിമയെ നിയന്ത്രിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. സിനിമയിൽ നിലനിൽക്കുന്ന ഒരു മാഫിയയാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നതെന്നും ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.
മേഖലയിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുവെന്ന് ഒന്നിലധികം പേർ മൊഴി നൽകിയിട്ടുണ്ട്. അതിക്രമം കാട്ടുന്നവരെ സംരക്ഷിക്കാനും ചൂഷണം ചെയ്യാനും പ്രധാന താരങ്ങളടക്കം ഉണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ലൈംഗിക ചൂഷണത്തിനെതിരെ പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും മൊഴികളുണ്ട്. വഴിമാറിപ്പോവുക, നിലനിൽക്കണമെങ്കിൽ ചൂഷണത്തിന് വിധേയരാവുകയെന്ന നിലയാണെന്നും പറഞ്ഞ റിപ്പോർട്ടിൽ, വെളിപ്പെടുത്തലുകൾ കേട്ട് ഞെട്ടിയെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു
2019 ഡിസംബർ 31ന് റിപ്പോർട്ട് സമർപ്പിച്ചതിന് അഞ്ച് വര്‍ഷത്തിനു ശേഷമാണ് പുറത്തുവരുന്നത്.
2017ലെ നടിയെ അക്രമിച്ച സംഭവത്തിന് ശേഷമാണ് സിനിമയ്ക്കുള്ളിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആഴത്തില്‍ പഠിക്കുന്നതിന് ഹേമ കമ്മീഷന്‍ നിയമിക്കുന്നത്. തുടര്‍ന്ന് അതേ വര്‍ഷം ജൂലൈയില്‍ ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയ മൂന്നംഗ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.. നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പ് റിപ്പോ‍ർട്ട് പുറത്തുവിടുമെന്ന് അറിയിപ്പ് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *