ഓണത്തിന് ഇത്തവണയും ഓണക്കിറ്റ്
തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് എഎവൈ റേഷൻ കാർഡ് ഉടമകൾക്ക് 13 ഇനം ഭക്ഷ്യ ഉത്പന്നങ്ങൾ അടങ്ങിയ ഓണക്കിറ്റ് സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 36 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ആറു ലക്ഷം പേർ ഗുണഭോക്താക്കളാകുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും ഓണക്കാലത്ത് കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഓണച്ചന്തകള്‍ സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കും. സെപ്റ്റംബര്‍ 6 മുതല്‍ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ താലൂക്ക് ആസ്ഥാനങ്ങളിലും സപ്ലൈക്കോ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. കര്‍ഷകരില്‍നിന്നും നേരിട്ട് സംഭരിച്ച ജൈവ പച്ചക്കറികള്‍ വിപണനം ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഫെയറുകളില്‍ ഒരുക്കും.