ഉത്രാട പാച്ചിലിൽ മലയാളികള്‍
എറണാകുളം : കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. കാർഷിക സമൃദ്ധിയുടെ ഓർമകളുമായി എത്തുന്ന പൊന്നോണനാളുകളിലെ സവിശേഷ ദിനമാണ് ഉത്രാടം. . അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഉത്രാട പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.
ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നും വിളിക്കും.. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട അവസാവട്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്. കൂടാതെ തിരുവോണ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും.