സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി
കൊട്ടാരക്കര :ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി മുൻ എംഎൽഎ അയിഷ പോറ്റി. ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു.
“ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല” അയിഷ പോറ്റി പറഞ്ഞു. ഒന്നരവർഷമായി ആരോഗ്യപ്രശ്നങ്ങൾ മൂലം താൻ ചികിത്സയിലാണെന്നും അയിഷ പോറ്റി വ്യക്തമാക്കി.
“ഒരു ഷോ കാണിക്കാൻ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാൻ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം. അതിന് വേറെ ഒരു മുഖവുമില്ല. ഇത്രയും ഫയലുണ്ടായിരുന്ന ഒരു ഓഫീസിലിരുന്ന ആളാണ് ഞാൻ. അങ്ങനെയിരുന്നത് മാറ്റിവെച്ചിട്ടാ വന്നതെന്ന് ചർച്ച ചെയ്യുന്ന, ആക്ഷേപിക്കുന്നവർക്ക് അറിയില്ല” അയിഷാ പോറ്റി പറഞ്ഞു