പി സി ചാക്കോ കോൺഗ്രസ്സിലേക്ക്
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
തിരുവനന്തപുരം, എൻ സി പി യുടെ ദേശീയ ഉപാദ്യക്ഷനും കേരള അധ്യക്ഷനുമായ പി സി ചാക്കോ വലിയ കുരുക്കിൽ പെട്ടിരിക്കുന്നു. മന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ശരത് പവാറിനെ കാണാൻ പോയതാണ് കുഴപ്പമായത്. പിണറായി വിജയനെ മറി കടന്ന് ശരത് പവാറിനെ കണ്ടതോടെ മുഖ്യ മന്ത്രി ആകെ ദേഷ്യത്തിലാണ്.പാവറിന്റെ പാർട്ടിയല്ല ഇപ്പോൾ യഥാർത്ഥ എൻ സി പി. അതുകൊണ്ടുതന്നെ പവാറിന്റെ നിർദേശമൊന്നും ഇനി കേരള എൻ സി പി യിൽ ആരും കാര്യമാക്കില്ല. ഇത് പിണറായിയ്ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ ഇപ്പോൾ എൻ ഡി എ യിൽ ഉള്ള എൻ സി പി യെ മന്ത്രി സഭയിൽ ചേർത്താൽ ജനതാദൾ എന്ന പാർട്ടിയോടൊപ്പം ഒന്നിനെ കൂടെ കൂട്ടി വേണ്ടി വരും അടുത്ത തെരഞ്ഞെടുപ്പു നേരിടാൻ . ഈ യാഥാർഥ്യം എൽ ഡി ഫിനു മൊത്തം ക്ഷീണം ഉണ്ടാക്കും. ഇത് തിരിച്ചറിയുന്ന സിപിഎം ഇനി പി സി ചാക്കോ യെ കൊണ്ട് നടക്കാൻ സാധ്യത വിരളമാണ്. ഇക്കാര്യം ചാക്കോക്കും അറിയാം. അത് കൊണ്ട് എങ്ങനെ എങ്കിലും കോൺഗ്രസിൽ തിരിച്ചെത്തണം.