കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.
മെട്രോ കേരള വാർത്ത ഫലം കണ്ടു. കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.
വടക്കാഞ്ചേരി : സ്വന്തം മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് സംരക്ഷിക്കുന്നതായ മെട്രോ കേരള വാർത്ത ഫലം കണ്ടു കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ അധികൃതർ മുഖേന സ്വന്തം പിതാവിൽ നിന്നും ഉണ്ടായ അതിക്രൂര പീഡനത്തെക്കുറിച്ച് പരാതി നൽകിയിട്ടും കേസെടുക്കാൻ വടക്കാഞ്ചേരി പോലീസ് വിമുഖത കാണിക്കുന്നതായ ഇരയായ കുട്ടിയുടെ പരാതി മെട്രോ കേരള കഴിഞ്ഞ ദിവസം വാർത്തയാക്കിയിരുന്നു .വാർത്തയെത്തുടർന്നു കുട്ടികളുടെ സംരക്ഷണം CWC ഏറ്റെടുത്തു.
ഹൈദരാബാദിൽ വച്ചും വടക്കാഞ്ചേരിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചും ഒമ്പതാംക്ലാസുകാരിയായ മകൾ പിതാവിന്റെ ക്രൂരമായ പീഡനത്തിനിരയായതായി പരാതിയിൽ പറയുന്നുണ്ട് .സ്കൂൾ കൗൺസിലിംഗിൽ ഈ കാര്യം കുട്ടി പറയുകയും അതനുസരിച്ച് സ്ക്കൂൾ അധികൃതർ കുട്ടിയുടെ പരാതി നവംബർ 5 ന് വടക്കാഞ്ചേരി പോലീസിൽ നൽകി. .കുട്ടിയെ വിളിച്ച് മൊഴിയെടുത്ത പോലീസ് ആദ്യ മൊഴിയിൽ കുട്ടി മുഴുവൻ പീഡന വിവരങ്ങളും പറഞ്ഞില്ല എന്ന പേരിൽ കേസ് ചാർജ് ചെയ്യാൻ ഇപ്പോഴും മടിക്കുകയായിരുന്നു .തനിക്കെതിരെ മൊഴി നൽകിയാൽ അമ്മയെ അപകടത്തിൽ പെടുത്തും എന്ന് പിതാവ് ഇരയെ ദിവസവും വീഡിയോ കോളിൽ വിളിച്ച് ഭീഷണിപ്പെടുത്തി കൊണ്ടിരുന്നു. പിതാവിന്റെ നിരന്തരമായ പീഡനത്തിൻ്റെ ഭയവും ഭീഷണിയും മാതാവിന് അപകടം സംഭവിക്കുമെന്ന ഭയവും മൂലമാണ് കുട്ടി സംഭവിച്ച കാര്യങ്ങൾ മുഴുവൻ തുറന്നു പറയാൻ മടിച്ചതെന്നാണ് സൂചന..