നവീകരിച്ച സിപിഐ ആസ്ഥാന മന്ദിരം എംഎന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം∙ അന്തരിച്ച മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സ്മരണകള്‍ നിറഞ്ഞുനിന്ന ചടങ്ങില്‍, നവീകരിച്ച സിപിഐ ആസ്ഥാന മന്ദിരമായ എംഎന്‍ സ്മാരകം ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങുകള്‍ ഇല്ലാതെ വെള്ളിയാഴ്ച രാവിലെ പാര്‍ട്ടി പതാക ഉയര്‍ത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഒട്ടേറെ പ്രവര്‍ത്തകരുടെ ത്യാഗപൂര്‍ണമായ ജീവിതമാണ് പാര്‍ട്ടിയെ മുന്നോട്ടു നയിക്കുന്നതെന്നു പാര്‍ട്ടി ഇതുവരെ തുടര്‍ന്നു പോന്ന പരിശുദ്ധി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു. എം.ടി.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇന്നലെ നിശ്ചയിച്ചിരുന്ന ഉദ്ഘാടനം ഇന്നത്തേക്കു മാറ്റിയത്.

