Breaking

ദുരന്തം കാത്ത് കേരളം

കഴിഞ്ഞ ദിവസം അപകടം നടന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെട്ടിടത്തിന് ഫയർഫോഴ്സ് അനുമതി ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ദാരുണമായി മരണത്തിന് കീഴടങ്ങിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്ത് വിങ്ങുന്ന ഓർമ്മയാകുമ്പോൾ ചില ചോദ്യങ്ങൾ അവശേഷിക്കുന്നു.

നിലവിൽ കേരളത്തിലുള്ള പല കെട്ടിടങ്ങൾക്കും,സർക്കാർ ഓഫീസുകൾ ഉൾപ്പെടെ അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള യാതൊരുവിധ സൗകര്യങ്ങളും ഇല്ല എന്നതാണ് യാഥാർഥ്യം.നിർമ്മാണ ചട്ടങ്ങൾ കാറ്റിൽ പറത്തിയുള്ള അശാസ്ത്രീയമായ നിർമ്മാണവും, കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ പൊളിച്ചു മാറ്റൽ ഉൾപ്പെടെ സർക്കാർ സംവിധാനം കാര്യക്ഷമമായി ഇടപെടൽ നടത്താൻ തയാറാകുന്നില്ല.ഏത് കെട്ടിടം എപ്പോൾ അപകടത്തിൽ പെടുമെന്ന് ആർക്കും ഒരു ഉറപ്പുമില്ലാത്ത അവസ്ഥ.അപകടം ഉണ്ടായാൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് എത്തിപ്പെടാൻ പോലും പറ്റാത്ത ഭീകരമായ അവസ്ഥ. അപകടം ഉണ്ടായതിനുശേഷം ഉണർന്നു പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ കണ്ണ് തുറക്കട്ടെ.അതിനു ഇനിയും എത്ര ജീവിതങ്ങൾ നേർച്ച കൊടുക്കേണ്ടിവരുമെന്ന് കാത്തിരുന്നുകാണാം

Leave a Reply

Your email address will not be published. Required fields are marked *