ദിവ്യ ഉണ്ണി അറസ്റ്റിലായേക്കും
എറണാകുളം : ഉമാ തോമസ് എംഎൽഎയ്ക്ക്അപകടം സംഭവിച്ച കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും.ദിവ്യ ഉണ്ണിയെയും നടൻ സിനോജ് വർഗീസിനെയും അറസ്റ് ചെയ്യാനും സാധ്യതയേറുന്നുണ്ട്.പരിപാടിയുടെ സംഘാടനത്തെ കുറിച്ചും സാമ്പത്തികകാര്യങ്ങളെക്കുറിച്ചും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പോലീസ് നീക്കം. പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യ ഉണ്ണിയിൽ നിന്നും മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ സിജോയ് വർഗീസിൽ നിന്നും വിവരങ്ങൾ തേടും. ഉമാ തോമസ് താഴേക്ക് വീഴുന്ന സമയത്ത് സിജോയ് വർഗീസും വേദിയിൽ ഉണ്ടായിരുന്നു. ഇരുവരുടെയും മൊഴിയെടുത്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തണമോ എന്നുള്ള കാര്യത്തിൽ തീരുമാനമുണ്ടാകും.
അപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ മൃദംഗ വിഷൻ സിഇഒ ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ നിന്നാണ് സിഇഒ ഷമീർ അബ്ദുൽ റഹീം പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, ഓസ്‌കര്‍ ഇവൻ്റ് മാനേജ്‌മെൻ്റ് ഉടമ പിഎസ് ജനീഷ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരിപാടിയുടെ നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രധാന വാദം. എല്ലാ സുരക്ഷാ മുന്‍കരുതലും സ്വീകരിച്ചുവെന്നും ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നും ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ലെന്നുമാണ് സംഘാടകരുടെ വാദം.
അതേ സമയം, നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി പാലാരിവട്ടം പോലീസിൻ്റെ റിപ്പോര്‍ട്ട് തേടും. ജി കൃഷ്ണകുമാര്‍ അധ്യക്ഷനായ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ട് പേരുടെയും ജാമ്യാപേക്ഷ. കേസില്‍ നിലവില്‍ എം നിഗോഷും പിഎസ് ജനീഷും പ്രതികളല്ല.

