BreakingKeralaOthers

പത്രാധിപർ എസ്.ജയചന്ദ്രൻ നായർ ( 86) അന്തരിച്ചു.

എറണാകുളം : മുതിർന്ന മാധ്യമപ്രവർത്തകനും പത്രാധിപരുമായ എസ്.ജയചന്ദ്രൻ നായർ ( 86) അന്തരിച്ചു. കലാകൗമുദി വാരികയുടെ പത്രാധിപരായി തുടങ്ങിയ അദ്ദേഹം പിന്നീട് മലയാളം വാരികയിലെത്തി.

1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻനായർ മുൻനിരയിലായിരുന്നു.

ആത്മകഥക്കുള്ള 2012 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇദ്ദേഹത്തിന്റെ ‘എന്റെ പ്രദക്ഷിണ വഴികൾ’ എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്.
അടിയന്തിരാവസ്ഥക്കാലത്തുൾപ്പെടെ അദ്ദേഹം എഴുതിയ ചിന്തയേയും മനസ്സിനേയും തീപ്പിടിപ്പിക്കുന്ന മുഖപ്രസംഗങ്ങൾ ഭരണകൂടങ്ങളേയും നിക്ഷിപ്തതാത്പര്യക്കാരേയും കടന്നാക്രമിക്കുന്നവയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *