BreakingKeralaOthers

വാഴാനി ഡാമില്‍ മ്യൂസിക്കൽ ഡാന്‍സിങ് ഫൗണ്ടന്റെ നിർമ്മാണോദ്ഘാടനം

തൃശൂർ.വാഴാനി ഡാം ഗാർഡനില്‍ മ്യൂസിക്കൽ ഡാന്‍സിങ് ഫൗണ്ടന്‍ & മള്‍ട്ടിമീഡിയഷോ’ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം വാഴാനി ഡാം പരിസരത്തുവെച്ച് 17-02-2025-ന് വൈകീട്ട് 7 മണിക്ക് ബഹുമാനപ്പെട്ട ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ശ്രീ. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ശ്രീ. കെ രാധാകൃഷ്ണൻ എംപി, ശ്രീ. എ സി മൊയ്തീൻ എംഎൽഎ എന്നിവർ മുഖ്യാതിഥികളാകും.

വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് പുതിയ താളം നൽകുകയാണ് വാഴാനിയിൽ നിർമ്മാണമാരംഭിക്കുന്ന സംഗീതജലധാര (Musical Dancing Fountain with Multimedia Show). സംഗീതത്തിന്റെ താളത്തിനൊത്ത്, നൃത്തംചെയ്യുന്ന ജലധാരയുടെയും, ലേസര്‍ കിരണങ്ങളുടെയും ഈ വിസ്മയാനുഭവം ഇന്ത്യയിൽതന്നെ അപൂർവ്വം ടൂറിസം കേന്ദ്രങ്ങളിൽ മാത്രമാണ് നിലവിലുള്ളത്. വടക്കാഞ്ചേരി ടൂറിസം കോറിഡോർ യാഥാര്‍ത്ഥ്യത്തി ലേക്ക് പുരോഗമിക്കുമ്പോള്‍ അതിലൊരു പ്രധാന ആകർഷണമായി മാറും ഈ സംഗീതജലധാര. പൂര്‍ണ്ണമായും മണ്ണുകൊണ്ട് നിർമ്മിച്ച വാഴാനി ഗ്രാവിറ്റി എർത്ത് ഡാമിനോട് ചേര്‍ന്നുള്ള നാല് ഏക്കർ പൂന്തോട്ടത്തിലാണ് 5.99 കോടി രൂപ ചിലവുവരുന്ന ഈ പദ്ധതി യാഥാർത്ഥ്യമാകാനൊരു ങ്ങുന്നത്. എഴുപതിലേറെ ഫൗണ്ടനുകളിലൂടെ വെള്ളം ജലധാരയായി പമ്പ് ചെയ്ത് അതിലേക്ക് ലേസർ ലൈറ്റുകൾ പ്രൊജക്ട് ചെയ്ത് പതിനഞ്ച് മിനിറ്റോളം നീളുന്ന മെഗാ ഡിസ് പ്ലേ ഷോ പ്രദർശിപ്പിക്കുന്ന ബൃഹദ് പദ്ധതിയാണ് വാഴാനി മ്യൂസിക്കൽ ഫൗണ്ടൻ. ലോകത്തിലെ തന്നെ ഒരു പ്രധാന ടൂറിസം ആകർഷണമായ സംഗീത ജലധാര ആസ്വദിക്കാൻ, നിലവിൽ മറ്റ് സംസ്ഥാനങ്ങളുടെ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിക്കുന്ന വിനോദസഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി മാറും വാഴാനിയെന്നത് തീര്‍ച്ചയാണ്.

ടൂറിസം രംഗത്ത് ഇക്കഴിഞ്ഞ 3.5 വർഷത്തിനുള്ളിൽ മാത്രം 15 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ പുരോഗമിച്ചുവരുന്നത്. വാഴാനിയിൽ 40.3 ലക്ഷം രൂപ ചിലവഴിച്ച് കുട്ടികളുടെ പാർക്ക് നവീകരിച്ചു; അടഞ്ഞുകിടന്നിരുന്ന തൂക്കുപാലം അറ്റകുറ്റപ്പണികൾ തീര്‍ത്ത് തുറന്നുകൊടുത്തു; നിര്‍മ്മാണം പൂര്‍ത്തിയായിരുന്ന ലൈബ്രറി കം കൾച്ചറൽ സെന്റർ തുറന്നു കൊടുക്കാനായി; വാഴാനി ഡാം കൺവെൻഷൻ സെന്ററിന് ഒരു ദശാബ്ദക്കാലമായി ലഭിക്കാതിരുന്ന ഇറിഗേഷൻ വകുപ്പിന്റെ എൻ.ഓ.സി ലഭ്യമാക്കിക്കൊണ്ട് ഇപ്പോൾ ഡിസൈൻ തയ്യാറാക്കുന്ന ഘട്ടത്തിലാണ്. ഇത് മാത്രമല്ല, 58.8 കോടി രൂപയുടെ കിഫ്ബി പദ്ധതിയായ പീച്ചി – വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ, തൃശ്ശൂര്‍ ജില്ലയിലെത്തുന്ന ടൂറിസ്റ്റുകളെ വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം സര്‍ക്ക്യൂട്ടുമായി കൂട്ടിയിണക്കാനാകും.

വടക്കാഞ്ചേരി ടൂറിസം കോറിഡോർ പദ്ധതിയുടെ ഭാഗമായി പേരേപ്പാറ, ചാത്തൻചിറ, തൂമാനം ചോല, പത്താഴക്കുണ്ട്, ചെപ്പാറ, വട്ടായി വെള്ളച്ചാട്ടം എന്നിവിടങ്ങളിലായി 2024-25 ബജറ്റിൽ 1.5 കോടി രൂപ അനുവദിച്ച പദ്ധതി സാങ്കേതികാനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. മണ്ഡലത്തിലെ കോൾനിലങ്ങൾ കേന്ദ്രീകരിച്ച് റെസ്പോൺസിബിൾ ടൂറിസം പദ്ധതിയും, ചെപ്പാറയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിയും പരിശോധനയിലാണ്. ചെപ്പാറയിൽ 6.4 ലക്ഷം രൂപ ചിലവിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. ഡെസ്റ്റിനേഷൻ ചലഞ്ചിന്റെ ഭാഗമായി കോലഴിയിൽ ‘റിവർ സൈഡ് പാർക്ക്’, തെക്കുംകര ഗ്രാമപഞ്ചായത്തില്‍ ‘മിനി ഊട്ടി’ എന്നീ പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. 3.85 കോടി രൂപയുടെ പൂമല ഇക്കോ ടൂറിസം പദ്ധതി നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിലങ്ങൻ കുന്ന് ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിനായി വാച്ച് ടവർ, സെമിനാർ ഹാൾ ഉൾപ്പെടെയുള്ള 3.45 കോടി രൂപയുടെ പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകുകയും ആദ്യഘട്ടമായി 1 കോടി രൂപയുടെ ഭരണാനുമതി നൽകുകയും ചെയ്തു. ഈ വികസന പ്രവർത്തനങ്ങളോടൊപ്പം ടൂറിസം രംഗത്തെ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് വാഴാനി മ്യൂസിക്കൽ ഫൗണ്ടനിലൂടെ വടക്കാഞ്ചേരി.

*എന്താണ് സംഗീത ജലധാര ?*

സാംസ്കാരികവും, പാരിസ്ഥിതികവുമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ വാഴാനി അണക്കെട്ട് പ്രദേശത്ത് സംഗീതത്തിന്‍റെ താളത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഗീത ജലധാരയും, വാഴാനിയുടെയും, തൃശൂര്‍ ജില്ലയുടെയും, കേരളത്തിന്റെയും ചരിത്രവും പൈതൃകവും കാഴച്ചക്കാരിലേക്ക് എത്തിക്കുന്ന മള്‍ട്ടിമീഡിയ ഷോയും ചേര്‍ന്നതാണ് ഈ പദ്ധതി. പൂൾ, കണ്‍ട്രോള്‍ റൂം, കംപ്യൂട്ടറൈസ്ഡ് മ്യൂസിക്കല്‍ ഫൗണ്ടന്‍, മള്‍ട്ടിമീഡിയ ലേസര്‍ & വീഡിയോ പ്രൊജക്ടര്‍ തുടങ്ങിയവ ഉള്‍പ്പെട്ടതാണ് പദ്ധതി. “മ്യൂസിക്കല്‍ ഡാന്‍സിങ് ഫൗണ്ടന്‍ വിത്ത് മള്‍ട്ടി മീഡിയ ഷോ” എന്നാണ് പദ്ധതിയുടെ പേര്. കേരളത്തില്‍ ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തില്‍ ആദ്യമായാണ് ഇപ്പറഞ്ഞ സവിശേഷതകളോടെ ഒരു സംഗീതജലധാര ആവിഷ്കരിക്കുന്നത്. ലേസര്‍, ജലധാര, വീഡിയോ, സംഗീതം എന്നിവ സംഗമിക്കുമ്പോള്‍ കാഴ്ചക്കാര്‍ക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതായിരിക്കും ഈ പദ്ധതി. ടൂറിസം വകുപ്പിന്റെ 5.99 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (KIIDC) നിർവ്വഹണ ഏജൻസി.

*സാങ്കേതിക സവിശേഷതകള്‍ :*

* 3100 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പൂൾ.

* 15 വ്യത്യസ്ഥ തരം എഫക്റ്റുകളിൽ പ്രവര്‍ത്തിക്കുന്ന, 78 ഫൗണ്ടനുകൾ അടങ്ങുന്ന ജലധാര.

* 180 എല്‍.ഇ.ഡി. ലൈറ്റുകള്‍.

* 2×10 വാട്ട് ലേസര്‍.

* 16000 ലൂമിനസ് ഉള്ള വീഡിയോ പ്രദര്‍ശന സംവിധാനം.

* 21×7 മീറ്റര്‍ വലിപ്പത്തില്‍ ഹോളോഗ്രാഫിക് വാട്ടര്‍ സ്ക്രീന്‍.

* 15 മിനിറ്റ് ദൈർഘ്യമുള്ള 3 വ്യത്യസ്ത പ്രദർശനങ്ങള്‍, രണ്ട് ഭാഷയില്‍.

* 4,000 വാട്ട് ശേഷിയുള്ള സൌണ്ട് സിസ്റ്റം.

* കമ്പ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള നിയന്ത്രണ സംവിധാനം.

Leave a Reply

Your email address will not be published. Required fields are marked *