പുതിയ കൊടിമരങ്ങള്‍ക്ക് നിരോധനം
എറണാകുളം : പൊതുസ്ഥലങ്ങളിൽ പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് ഹൈകോടതി നിരോധിച്ചു.നേരത്തെ സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് ആറു മാസത്തിനുള്ളിൽ നയം രൂപവത്കരിക്കണമെന്നും ഹെെക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.

