പഞ്ചായത്തുക്കളെ അഭിനന്ദിച്ചു.
തിരുവനന്തപുരം : ഹരിത കർമ സേനയുടെ വാതിൽപടി ശേഖരണം 100%ഉറപ്പാക്കിയ തിരുവനന്തപുരത്തെ ഒറ്റൂർ, കണ്ണൂരിലെ ചപ്പാരപ്പടവ് എന്നീ പഞ്ചായത്തുക്കളെ മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മറ്റു 19 തദ്ദേശ സ്ഥാപനങ്ങൾ ഈ മാസം ഇതുവരെ 75%വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യ ശേഖരണം ഉറപ്പാക്കി. ഫെബ്രുവരി മാസത്തിൽ 447 സ്ഥാപനങ്ങൾ 100%നേട്ടം കൈവരിച്ചതായി മന്ത്രി പറഞ്ഞു.

