BreakingExclusiveIndia

നടി സൗന്ദര്യയുടെ മരണം ആരോപണങ്ങൾ തള്ളി ഭർത്താവ്

ഹൈദരാബാദ് : തെന്നിന്ത്യൻ നടി സൗന്ദര്യയുടെ മരണം കൊലപാതകമാണെന്നും സ്വത്ത് തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നുമുള്ള ആരോപണങ്ങൾ തള്ളി ഭർത്താവ് ജി.എസ്. രഘു. പുറത്തുവന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് രഘു വ്യക്തമാക്കി.

തെലുങ്കാനയിലെ ഷംഷാബാദിലെ ജല്ലെപ്പള്ളിയിലുള്ള സൗന്ദര്യയുടെ ആറ് ഏക്കർ ഗസ്റ്റ് ഹൗസ് വിൽക്കാൻ മുതിർന്ന തെലുങ്ക് നടൻ മോഹൻ ബാബു നിർബന്ധിച്ചുവെന്നും സൗന്ദര്യയുടേത് കൊലപാതകം ആണെന്നുമാണ് ഒരു സാമൂഹിക പ്രവർത്തകൻ ആരോപണം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയും നൽകിയിരുന്നു. നടി മരിച്ച് 22 വർഷങ്ങൾക്ക് ശേഷമാണ് വിഷയം വീണ്ടും സജീവമാകുന്നത്.

എന്നാൽ ഈ വാദങ്ങളെല്ലാം നടിയുടെ ഭർത്താവ് രഘു നിഷേധിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഹൈദരാബാദിലെ സ്വത്തിനെക്കുറിച്ചും മോഹൻ ബാബു സാറിനെയും സൗന്ദര്യയെയും കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഞാൻ നിഷേധിക്കുന്നു. മോഹൻ ബാബു സാർ എന്റെ ഭാര്യ യിൽ നിന്ന് നിയമവിരുദ്ധമായി ഒരു സ്വത്തും സമ്പാദിച്ചിട്ടില്ലെന്ന് ഞാൻ സ്ഥിരീകരിക്കുന്നുവെന്നും രഘു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *