ആശാ വർക്കേഴ്സിന് യൂ. ഡി. എഫ് വേതന വർധന വരുത്തും
M A ചാക്കോച്ചൻ (പ്രത്യേക ലേഖകൻ)
തിരുവനന്തപുരം, ഒരു മാസത്തിലേറെയായി പണി മുടക്കി സെക്രട്ടറിയേറ്റ് ന് മുമ്പിൽ സമരം ചെയുന്ന ആശാ വർക്കേഴ്സിന്റെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ നയത്തിന് കടുത്ത തിരിച്ചടി കൊടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. യൂ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ സ്വയം രണ്ടായിരം രൂപ വിതം വർദ്ധിപ്പിച്ചു കൊടുക്കാനാണ് ഒരുങ്ങുന്നത്. ഇപ്പോൾ തന്നെ രണ്ടു പഞ്ചായത്ത് കൾ തുക ഉയർത്തി കഴിഞ്ഞു. ബാക്കി പഞ്ചായത്തുകളും ഉയർത്തുമ്പോൾ കേരളത്തിൽ ആകെ ഉള്ള നാല്പത് ശതമാനം പഞ്ചായത്ത് കളിലും വർധന യുണ്ടാവും.. അതോടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പു കളിൽ യൂ ഡി എഫ് മുൻകൈ നേടും. ഇതൊഴിവാക്കാൻ സർക്കാർ എന്ത് ചെയ്യുമെന്ന് എല്ലാവരും കാത്തിരിക്കുന്നു.

