KeralaLOCALOthers

നശാമുക്ത് ഭാരത് അഭിയാൻ” പരിശീലകർക്കുള്ള
ഐഡി കാർഡുകൾ
വിതരണം ചെയ്തു.

കാക്കനാട് :രാജ്യത്തെ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ ” നശാ മുക്ത് ഭാരത് അഭിയാൻ”പ്രോഗ്രാമിൻ്റെ പരിശീലകർക്കുള്ള ഐഡി കാർഡുകൾ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിതരണം ചെയ്തു.

കാക്കനാട് ഐ എം ജി യിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി അസി. ഡയറക്ടർ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി ജില്ലാ ഓഫീസർ സിനോ സേവി,ജില്ലാ സാമൂഹ്യ നീതി ജൂനിയർ സൂപ്രണ്ട് ഷെറിൻ പി ജേക്കബ്, മാസ്റ്റർ ട്രെയ്നർമാരായ ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ എന്നിവർ  സംസാരിച്ചു.

ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പരിശീലകർക്കായി
ദ്വിദിന പരിശീലനം നടത്തിയിരുന്നു . 2 ദിവസം ഓൺലൈനിലും പരിശീലനം നല്കി.
പരിശീലനം
പൂർത്തിയാക്കിയവർക്കുള്ള ഐഡി കാർഡുകളാണ് മന്ത്രി വിതരണം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *