ഉപാധിയുമായി പി.വി.അൻവർ
നിലമ്പൂർ : കോൺഗ്രസിനു മുന്നിൽ പുതിയ ഉപാധി വയ്ക്കാൻ പി.വി.അൻവർ രംഗത്ത് .തന്റെ എതിർപ്പ് അവഗണിച്ച് ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ പി.വി.അൻവർ ഒരുന്നുന്നതായി സൂചന.യുഡിഎഫിൽ അംഗമാക്കുക എന്നതിനൊപ്പമാണ് അൻവർ പുതിയ ഉപാധികളും മുന്നോട്ടുവയ്ക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് തനിക്ക് നൽകണമെന്നാണ് അൻവറിന്റെ ആവശ്യം. ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം അൻവറുമായി സംസാരിച്ച മുസ്ലിം ലീഗ് നേതാക്കളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആവശ്യം പരിഗണിക്കാമെന്നും കോൺഗ്രസിനെ അറിയിക്കാമെന്നുമാണ് ലീഗ് നേതാക്കൾ അൻവറിനോട് പറഞ്ഞിരിക്കുന്നത്. അൻവർ ഇന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ചർച്ച നടത്തും. നിലമ്പൂരിലെ വീട്ടിൽ തൃണമൂൽ കോൺഗ്രസിന്റെ നേതൃയോഗവും ചേരും. യുഡിഎഫ് പ്രവേശനവും സീറ്റ് അടക്കമുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. മലപ്പുറം ജില്ലയിൽ കോൺഗ്രസിന് അധികം സീറ്റില്ലാത്തതിനാൽ അൻവറിനെ പിണക്കാതിരിക്കാൻ ലീഗ് വിട്ടുവീഴ്ച നടത്തേണ്ടിവരും

