പൊതുമേഖലാ ബാങ്കുകളെ നിലനിര്‍ത്തണം– ഹെെബി ഈഡന്. എംപി.
പൊതുമേഖലാബാങ്കുകളെ സംരക്ഷിക്കണമെന്നും അവയെ നിലനിര്‍ത്തേണ്ടത് നാടിന്റെ നിലനില്പിനൊഴിച്ചുകൂടാത്തതാണെന്നും ശ്രീ ഹെെബി ഈഡന് എംപി ആവശൃപ്പെട്ടു.
ആള് കേരളാ ബാങ്ക് റിട്ടയറീസ് ഫെഡറേഷന്റെ പത്താമതു സംസ്ഥാനസമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനപ്രസിഡന്റ് ശ്രീ പി.എസ്സ് . ബാലന് പയാക ഉയര്‍ത്തിയതിനു ശേഷമാണ് സമ്മേളനം തുടങ്ങിയത്.
സംസംഥാനത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നെത്തിയ വിവിധബാങ്കുകളിലെ ആയിരത്തിലധികം പെന്‍ഷന്‍കാര്‍ പങ്കെടുത്ത യോഗത്തില്‍
റിട്ടയറീസ് ഫെഡറേഷന് അഖിലേന്തൃാ ജനറല്‍ സെക്രട്ടറി ശ്രീ എസ്സ്.സി. ജയിന് മുഖൃാതിഥിയായിരുന്നു..ശ്രീ പി.എസ്സ് ബാലന് ആധൃക്ഷൃത വഹിച്ചു. സി.ഡി. ജോസ്സണ്‍, രാമകൃഷ്ണന് കണ്ണോം , എന്നിവര്‍ സംസാരിച്ചു.
ശ്രീ .കെ രാഘവന് നന്ദിപ്രകടനം നടത്തി .

