കുരച്ചുകൊണ്ട് പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ
രേഷ്മ ടി എം (റിപ്പോർട്ടർ )
മുളവുകാട് : മുളവുകാട് സ്വകാര്യ ആസ്പത്രിയിൽ തെരുവ് നായ്ക്കളുടെ ശല്യം.ഓരോ ദിവസവും തെരുവുനായ്ക്കളുടെ ശല്യം, കൂടിവരുന്നത് ജനങ്ങൾക്കിടയിൽ ഭീതി പരത്തികൊണ്ടിരിക്കുന്നു.ആസ്പത്രി പരിസരവും മറ്റും തെരുവുനായ് കൂട്ടം കയ്യേറി കഴിഞ്ഞു . കുറച്ചു നാൾ മുൻപ് മരുന്ന് വാങ്ങാൻ എത്തിയ വയോധികയെ തെരുവുനായ്ക്കൽ കൂട്ടത്തോടെ ആക്രമിച്ചു. ആളുകൾ ഓടികൂടി രക്ഷപെടുത്തുകയായിരുന്നു . ഇതേ തുടർന്ന് ഹോസ്പിറ്റൽ അധികൃതർ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെയും എടുത്തിട്ടില്ല . മനുഷ്യരേക്കാൾ ഏറെ തെരുവുനായ്ക്കളുടെ സാമ്രാജ്യമായി പൊതുയിടങ്ങൾ മാറിക്കൊണ്ടിരിക്കുന്നു . ജനങ്ങളുടെ ജീവനെ മുൻനിർത്തി എത്രയും പെട്ടന്ന് ഇതിനൊരു നടപടി എടുക്കണമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.

